Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Mataram Controversy

വ​ന്ദേ​മാ​ത​രം പൂ​ർ​ണമാ​യും ആ​ല​പി​ച്ച​ത് ബോ​ധ​പൂ​ർ​വം: സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണമാ​യും ആ​ല​പി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ത് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യാ​യി​രു​ന്നെ​ങ്കി​ൽ വ​ന്ദേ​മാ​ത​രം ആ​റു വ​രി​ക​ളും ആ​ല​പി​ക്കി​ല്ലാ​യി​രു​ന്നെ​ന്നും റി​യാ​സ് പ്ര​തി​ക​രി​ച്ചു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ വ​രി​ക​ൾ മാ​ത്രം പാ​ടി​യാ​ല്‍ കു​ഴ​പ്പ​മി​ല്ല. പി​ന്നീ​ടു​ള്ള നാ​ല് ഈ​ര​ടി​ക​ളി​ല്‍ ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​ന്ത‍്യ​യു​ടെ ദേ​ശീ​യ വി​കാ​ര​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന ഭാ​ഗ​ത്തെ കോ​ൺ​ഗ്ര​സ് ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി പാ​ടി​യ​ത് മ​തേ​ത​ര​ത്വ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് വ​രും​ദി​വ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

വ​ന്ദേ​മാ​ത​രം പൂ​ര്‍​ണ​മാ​യി പാ​ടി​പോ​ക​ണ​മെ​ന്നു​ള്ള​ത് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ണ്ട​യാ​ണ്. ച​ട​ങ്ങി​ൽ ഇ​ത് പൂ​ർ​ണരൂ​പ​ത്തി​ൽ ആ​ല​പി​ച്ച​ത് ബോ​ധ​പൂ​ർ​വ​മാ​ണ്. രാ​ഷ്ട്രീ​യ അ​ജ​ണ്ട, സം​ഘ​പ​രി​വാ​ര്‍ അ​ജ​ണ്ട, മ​ത​വ​ര്‍​ഗീ​യ​ത കൊ​ണ്ടു​വ​രാ​നു​ള്ള അ​ജ​ണ്ട എ​ന്നി​വ ഇ​തി​ന് പി​ന്നി​ല്‍ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up